Sunday 31 August 2014

എഴുത്തുമരം

ഇത് ഉദിനൂരിന്‍റെ സ്വന്തം എഴുത്തുമരം. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്കൂളിലെ വായനാ മൂലയില്‍ ആണ് ഈ 'വളരുന്ന എഴുത്തുമരം' എന്ന കൂറ്റന്‍ ശില്‍പം സ്ഥാപിച്ചിരിക്കുന്നത്. കുട്ടികളുടെ സര്‍ഗസൃഷ്ടികള്‍ ഇലകളിലും കൊമ്പുകളിലും പൂക്കളിലും ഏറ്റുവാങ്ങിക്കൊണ്ട് ഈ എഴുത്തുമരം നാള്‍ തോറും വളരും. വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്കൂള്‍ വളപ്പില്‍ നിന്നും മുറിച്ചുമാറ്റിയ ഒരു അക്കേഷ്യമരത്തിന്‍റെ കുറ്റി വെയിലും മഴയും കൊണ്ട് നശിക്കാന്‍ തുടങ്ങുമ്പോള്‍ അതിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് ഒടുവില്‍ ' 'വളരുന്ന എഴുത്തുമരം' ആയി രൂപാന്തരം പ്രാപിച്ചത്. പ്രശസ്ത ശില്പി ശ്രീ സുരേന്ദ്രന്‍ കൂക്കാനം ആണ് ഈ ശില്പം രൂപകല്‍പന ചെയ്തത്. വിഖ്യാത നാടന്‍ പാട്ട് കലാകാരന്‍ ശ്രീ സി. ജെ. കുട്ടപ്പന്‍ ശില്പത്തിന്റെ അനാച്ചാദനം നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ വി.ഹരിദാസ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.പി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും ശ്രീധരന്‍ നമ്പൂതിരി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
എഴുത്തുമരം

ഉദിനൂര്‍ പെരുമ



പ്രശസ്ത നാടന്‍ പാട്ട് കലാകാരനായ ശ്രീ . സി ജെ കുട്ടപ്പന്‍  ഉദ്ഘാടനം നിര്‍വഹിക്കുന്നു .



ഇംഗ്ഗീഷ് ക്ലബ്ബിന്റെ  ഉദ്ഘാടനം ശ്രീ . അവനീന്ദ്രന്‍ മാസ്ററര്‍ , സ്കിറ്റിലൂടെ

നീലേശ്വരം ബിഎഡ് സെന്ററിലെ പ്രൊഫസര്‍ മുല്ല

പടന്ന GUPS  ലെ ബാബു മാസ്ററര്‍  ഉറുദു ഗസല്‍

Sunday 5 January 2014

അനുമോദനം




                  യുനൈറ്റ് ഇന്ത്യ എജുക്കേഷന്‍ ഫൌണ്ടേഷന്റെ ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പിനു  അര്‍ഹനായ  ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി.സ്‌കൂള്‍ അധ്യാപകന്‍ എ.വി.സന്തോഷ് കുമാറിന് സ്ഥാഫ് അംഗങ്ങള്‍ നല്കിയ അനുമോദനം.



Saturday 7 December 2013

സംസ്ഥാന വിജയികള്‍ക്ക് അനുമോദനം


സംസ്ഥാന വിജയികള്‍ക്ക് അനുമോദനം

                  സംസ്ഥാന ശാസ്ത്ര മേളയില്‍ സയന്‍സ്   ക്വിസില്‍  രണ്ടാം സ്ഥാനം നേടിയ സായുജ്യ ടി നായര്‍ , ഗണിത ശാസ്ത്ര മേളയില്‍ നമ്പര്‍ ചാര്‍ട്ടില്‍ മുന്നാം സ്ഥാനം നേടിയ ശ്രീരാഗ്. പി എന്നിവരെ സ്കൂള്‍ പിടിഎ അനുമോദിച്ചു. ചടങ്ങില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പ്രകാശന്‍  മാസ്റ്റര്‍ ഉപഹാരം നല്‍കി . പി ടി എ പ്രസിഡണ്ട് ബാലക്യഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.

 സായുജ്യ ടി നായര്‍ 

 ശ്രീരാഗ് പി


Saturday 23 November 2013

ജില്ല വിജയികള്‍



    ജില്ല ഗണിതശാസ്ത്രമേളയില്‍ യു പി വിഭാഗം പസില്‍ ഒന്നാം സ്ഥാനം സായൂജ്യ ടി നായര്‍, നമ്പര്‍ ചാര്‍ട്ട് ഒന്നാം സ്ഥാനം ശ്രീരാജ് പി .     വിജയികള്‍ക്ക്  അഭിനന്ദനങ്ങള്‍.