Saturday 31 August 2013

സ്വയം പ്രതിരോധം തീര്‍ക്കാന്‍ ഉദിനൂരിലെ കുട്ടികള്‍

                           കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും ഏറിവരുന്ന പുതിയ കാലത്ത് പ്രതിരോധത്തിന്റേയും ആത്മരക്ഷയുടേയും പുതിയ പാഠങ്ങള്‍ തീര്‍ക്കാനൊരുങ്ങുകയാണ് ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്ക്കൂളിലെ പ്രതിരോധ സേന . 
                 ജപ്പാനീസ് ആയോധന കലയായ കരാട്ടേ പരിശീലനത്തിലൂടെ സ്വയം പ്രതിരോധത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചെടുക്കുവാന്‍ ഈ വിദ്യാലയത്തിലെ 68 പെണ്‍കുട്ടികളാണ് സ്വയം സന്നദ്ധരായി മുന്നോട്ട് വന്നിട്ടുള്ളത് . ഇവരോടൊപ്പം നാല്‍പ്പതോളം ആണ്‍കുട്ടികളും പരിശീലനം നേടുന്നുണ്ട് .
              എല്ലാ വൈകുന്നേരങ്ങളിലും സ്ക്കള്‍ സമയത്തിനുശേഷമുള്ള ഒന്നര മണിക്കൂറാണ് പരിശീലന സമയം. അഞ്ച് , ആറ് , ഏഴ് ക്ളാസുകളിലെ കുട്ടികള്‍ക്കാണ് പരിശീലനം നല്‍കി വരുന്നത്.
              വൈകുന്നേരം ആറ് മണി വരെ നീളുന്ന പരിശീലനത്തിനു ശേഷം നേരം ഇരുട്ടിയാലും കുട്ടികള്‍ക്ക് വീട്ടിലേക്ക് പോകുന്നതിനു ഇപ്പോള്‍ പേടിയില്ല. ഓരി , തെക്കേക്കാട് , ഇടയിലക്കാട് തുടങ്ങി എട്ടു പത്തു കിലോമീററര്‍ ദൂരത്തുള്ള കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട് .
              ജപ്പാന്‍ കരാട്ടേ ഡുകെന്‍യു കരാട്ടെ സ്ക്കൂളിലെ സെന്‍സായ് കെ യം ഷാജു ഉദ്ഘാടനം ചെയ്ത കരാട്ടേ ക്വളാസിനു ഇന്‍സ്ട്രക്ടര്‍മാരായ അഞ്ജന പി കുമാര്‍ (ഡാന്‍ ബ്ലാക്ക് ബെല്‍ട്ട് ) ,വിനീഷ് പി പി എന്നിവര്‍ കരാട്ടേ ക്ലാസുകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. ഇ വി ശശി മാസ്ററര്‍ പരിപാടിക്ക് നേതൃത്വം നല്‍കുന്നു.
കരാട്ടേ പരിശീലനം





No comments:

Post a Comment