അക്ഷരങ്ങള്‍ കൊണ്ട് അനേകായിരങ്ങളുടെ മനസ്സിനെ ഊട്ടിയ എഴുത്തുകാരുടെ കൈയ്യക്ഷരങ്ങളുടേയും കൈയ്യൊപ്പിന്റേയും ശേഖരം തയ്യാറാക്കുന്നു . ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്ക്കൂള്‍ ലൈബ്രറിയിലാണ് ഈ അപൂര്‍വ ശേഖരം ഒരുക്കുന്നത് . മണ്‍മറഞ്ഞുപോയ എഴുത്തകാരുടെ കൈയ്യക്ഷരങ്ങളുടേയും കൈയ്യൊപ്പിന്റേയും പകര്‍പ്പുകള്‍ക്കൊപ്പം ജീവിച്ചിരിക്കുന്ന എഴുത്തകാരുടെ കൈയ്യൊപ്പിട്ട കൃതികളുടെ ശേഖരവും തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഈ വിദ്യാലയം . എഴുപത്തെട്ടിലേറെ വര്‍ഷത്തെ അദ്ധ്യയന പാരമ്പര്യമുള്ള , മഹാകവി വള്ളത്തോളിന്റെ പാദസ്പര്‍ശമേററ , ഈ വിദ്യാലയത്തിന്റെ പുസ്തക ശേഖരത്തിന് മുതല്‍ക്കൂട്ടാകുന്ന ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ . ഇതിനകം 50 തിലധികം എഴുത്തകാരുടെ കൈയ്യൊപ്പോടുകൂടിയ പുസ്തകങ്ങള്‍ കിട്ടിക്കഴിഞ്ഞു . കിട്ടിയ ചില പുസ്തകങ്ങള്‍ ഇതാ .

No comments:
Post a Comment