Saturday 14 September 2013

സഹപാഠികള്‍ക്ക് ഒരു ഓണക്കോടി 


       സ്വന്തമായി ഓണക്കോടിയില്ലാത്തവര്‍ക്ക് ഓണക്കോടികള്‍ നല്‍കിക്കൊണ്ട് ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്ക്കൂളിലെ കുട്ടികള്‍ ഓണത്തിന്‍റെ സമത്വ സന്ദേശം സ്വാര്‍ത്ഥകമാക്കി. മിഠായിയും ഐസ്ക്രീമും വാങ്ങി വെറുതെ കളയുന്ന പൈസ സ്ക്കൂളിലെ സ്വാന്ത്വനം ഫണ്ടില്‍ നിക്ഷേപിച്ചാണ് കുട്ടികള്‍ ഇതിനായുള്ള പൈസ സ്വരൂപിച്ചത്. വിദ്യാഭ്യാസവര്‍ഷാരംഭം മുതല്‍  കുട്ടികള്‍ ഇങ്ങനെ നിക്ഷേപിച്ച തുക ഏകദേശം പത്തായിരം രൂപയോളം വരും. ഈ തുകയില്‍ നിന്നാണ് നിര്‍ധനരായ കുട്ടികള്‍ക്ക് ഓണക്കോടികള്‍ വാങ്ങിയത്. പി ടി എ പ്രസിഡണ്ട് എന്‍ ബാലകൃഷ്ണന്‍ കുട്ടികള്‍ക്കു ഓണക്കോടികളുടെ വിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. വി ഹരിദാസ് . ഇ വി ശശി എന്നിവര്‍ നേതൃത്വം നല്‍കി.

പി ടി എ പ്രസിഡണ്ട് എന്‍ ബാലകൃഷ്ണന്‍ കുട്ടികള്‍ക്കു ഓണക്കോടികളുടെ വിതരണം നടത്തുന്നു.
 



No comments:

Post a Comment