Sunday 15 September 2013

കുട്ടികള്‍ ഓണപ്പുടവയുമായി വൃദ്ധസദനത്തിലേക്ക്

      കുട്ടികള്‍  സ്ക്കൂളിലെ സ്വാന്ത്വനം ഫണ്ടില്‍ നിക്ഷേപിച്ച   തുകയില്‍ ഒരു ഭാഗം ഉപയോഗിച്ച് നടക്കാവ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഓണപ്പുടവകള്‍ നല്‍കുന്നതിനും പ്രയോജനപ്പെടുത്തി. വെള്ളിയാ​ഴ്ച  ഉച്ചയ്ക്കുശേഷം വൃദ്ധസദനത്തിലെത്തിയ കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങളും  അവിടത്തെ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും ഉള്ള ഓണപ്പുടവകളും ഓണസദ്യയ്ക്കുള്ള വിഭവങ്ങളും ഏല്‍പിച്ചു. സ്ക്കൂളിലെ ഗായകസംഘം അവതരിപ്പിച്ച ഓണപ്പാട്ടുകളും നാടന്‍പാട്ടുകളും അമ്മമാരെ ഓര്‍മ്മകളുടെ ചെപ്പുതുറക്കാന്‍ സഹായിച്ചു. വി ഹരിദാസ് , ഇ വി ശശി ,    സി .സുരേശന്‍ , വി.വേണുഗോപാലന്‍ , പുരുഷോത്തമന്‍ , പി.ചന്ദ്രന്‍,  സഫിയബീഗം, എന്നിവര്‍ നേതൃത്വം നല്‍കി.
                                                                           




No comments:

Post a Comment